തൻറെ സ്വപ്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി സന്തോഷ്ശിവൻ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന സ്വപ്ന സിനിമയുടെ പ്രാരംഭഘട്ട ജോലിയിലേക്ക് കിടക്കുകയാണ് സന്തോഷ് ശിവൻ ഇപ്പോൾ .കലിയുഗം എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുലം ഗോപാലൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനുവേണ്ടി വിശ്വ വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാൻ സംഗീതം ഒരുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.മോഹൻലാലിന്റെ നിരവധി സിനിമകളിൽ ഛായാഗ്രഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ സ്വപ്നസിനിമയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും ചിത്രം റിലീസിനെത്തും.കാളിദാസ് ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സന്തോഷ് ശിവൻ ഇപ്പോൾ