ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ കന്നഡ പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ദൃശ്യ 2 എന്നാണ് കന്നഡ പതിപ്പിന്റെ പേര്. ദൃശ്യ തെലുങ്കിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് നിര്‍മിക്കുന്നത്. രവിചന്ദ്രന്‍ തന്നെയാണ് നായകന്.
View this post on Instagram
മലയാളത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യ നായരാണ്. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെ എത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014-ലാണ് ദൃശ്യ എന്ന പേരില്‍ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി.വാസു തന്നെയായിരുന്നു ആദ്യഭാഗത്തിന്റേയും സംവിധാനം.
അതേസമയം ദൃശ്യം 2 തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് നിര്‍മിക്കുന്നു. വെങ്കടേഷാണ് ചിത്രത്തിലെ നായകന്. മീന തന്നെയാണ് റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.