മലയാളം ടെലിവിഷൻ ചരിത്രത്തിൽ എറ്റവും കൂടുതല്‍ പേര് കണ്ട സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21ന് ടെലികാസ്റ്റ് ചെയ്ത ചിത്രത്തിന് 6.58 മില്യണ്‍ ഇംപ്രഷനാണ് ലഭിച്ചത്. ബാര്‍ക്ക് റേറ്റിംഗ് പ്രകാരമുളള ടോപ് ടെന്‍ ലിസ്റ്റില്‍ ദൃശ്യം 2 മൂന്നാം സ്ഥാനത്താണ് ഉള്ളത്. മേയ് 15 മുതല്‍ 21 വരെയുളള ബാര്‍ക്ക് റേറ്റിംഗ് കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ മോഹന്‍ലാലിന്റെ നാല് സിനിമകളാണ് എറ്റവും കൂടുതല്‍ പേര് കണ്ട പട്ടികയില്‍ ഉള്ളത്. ദൃശ്യം 2വിന് പുറമെ പുലിമുരുകന്, ലൂസിഫര്‍, ഒപ്പം എന്നിവയാണ് ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര് കണ്ട മോഹന്‍ലാല്‍ സിനിമകള്‍. ഒടിടി വഴി റിലീസ് ചെയ്ത ദൃശ്യം 2 റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേര് കണ്ടിരുന്നു.
On a normal Friday, #Drishyam2 premiered on @asianet on @Mohanlal‘s birthday fetched a whopping 6.58M Impressions. All time top 3 TRP. Telecast was announced with 1 day notice #TRPEmperorMOHANLAL#Mohanlal @Mohanlal pic.twitter.com/7bTEKt1vgB
— Ramesh Bala (@rameshlaus) May 27, 2021