മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ ലോകമെമ്പാടും വ്യാപിച്ചത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വച്ചു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വീണ്ടും തിരുത്തി എഴുതി എന്നും ചില സീനുകളിൽ അതിൽ നിന്നും ഒഴിവാക്കി എന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു.
ദൃശ്യം ടു വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെപ്റ്റംബർ 14-ന് ഷൂട്ടിങ്ങിൽ ഉള്ള എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടൽ മുറിയിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു.