മലയാളികളുടെ പ്രിയതാരമായ സിദ്ദിഖ് ഈ വർഷം തന്റെ പിറന്നാളാഘോഷിച്ചത് ദൃശ്യം ടീമിന്റെ ലൊക്കേഷനിൽ ജോർജ്കുട്ടിക്കൊപ്പം പ്രഭാകർ എന്ന വേഷത്തിലാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ദൃശ്യം എന്ന ചിത്രത്തിലേക്ക് ആറു വർഷത്തിനു ശേഷം തിരിച്ചു വന്നതിന്റെ ആശ്വാസവും സിദ്ധിക്ക് വെളിപ്പെടുത്തുന്നുണ്ട്. ഷൂട്ടിങ്ങിനായി രാവിലെ ലൊക്കേഷനിലേക്ക് പോകുന്നതിനു മുൻപ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ദൃശ്യം 2നെ പറ്റി വാചാലനാവുകയാണ്.
ചിത്രത്തെപ്പറ്റി അവതാരകൻ ചോദിച്ചപ്പോൾ നിരവധി ട്വിസ്റ്റുകളാണ് രണ്ടാംഭാഗത്തിൽ ഉള്ളത് എന്ന് അദ്ദേഹം പറയുന്നു. പ്രഭാകറിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സിദ്ദിഖിന്റെ മകനും ഇതേ ചോദ്യം ചോദിച്ചു എന്നും മോഹൻലാലിനെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സീൻ ഒക്കെ ഉണ്ടോ എന്ന് മകൻ ചോദിച്ചതായും സിദ്ധിക്ക് പറയുന്നു.
നാളുകളുടെ കാത്തിരിപ്പിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ ആയിട്ടാണ് ചിത്രീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. താടിയുള്ള ജോർജുകുട്ടിയുടെ ലുക്കിലാണ് ലാലേട്ടൻ ഇപ്പോൾ ഉള്ളത്. കൊച്ചിയിൽ 14 ദിവസത്തെ ഷൂട്ടിങ് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം എത്തുക. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച മീന ഉൾപ്പെടെ നിരവധി താരങ്ങൾ ദൃശ്യം 2 വിൽ അണിനിരക്കുന്നുണ്ട്.