Wednesday, January 20

ഒടിടി റിലീസിങ്ങനൊരുങ്ങി ദൃശ്യം 2, പുതുവർഷത്തിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് മോഹൻലാൽ

Pinterest LinkedIn Tumblr +

മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാലിൻറെ ചിത്രമാണ് ദൃശ്യം 2,  ചിത്രം ഓൺലൈൻ റിലീസിനൊരുങ്ങുന്ന വാർത്ത ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.  ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി മോഹന്‍ലാലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുക. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

“ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലര്‍ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ‌ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ലോകമെമ്ബാടുമുള്ള കാഴ്ചക്കാര്‍ ദൃശ്ത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച്‌ നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.” എന്നാണ് മോഹൻലാൽ പറയുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം കോവിഡ് കാലത്താണ് പ്രഖ്യാപിക്കുന്നത്. അന്നു മുതല്‍ ആവേശത്തിലായിരുന്നു ആരാധകര്‍. ചിത്രം തീയെറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഞെട്ടിച്ചുകൊണ്ട് പ്രഖ്യാപനം എത്തിയത്. ജോര്‍ജു കുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ എത്തും എന്ന അടിക്കുറിപ്പിലാണ് താരം ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.