മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ദൃശ്യം. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം എങ്ങനെ ആകും എന്ന് ആരാധകര്‍ വിലയിരുത്തുന്നത്. ചിത്രത്തിലെ രണ്ടാം ഭാഗത്തിന്റെ കഥ എന്താണെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ വളരെയധികം ആകാംക്ഷ ആണുള്ളത് . പക്ഷേ അണിയറ പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള ക്ലൂ പോലും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
വരുണിന്റെ മരണത്തിലും നായകന് ജോര്‍ജ്ജുകുട്ടി ആരുമറിയാതെ ബോഡി ഒളിപ്പിച്ച് വച്ച ട്വിസ്റ്റിലുമായി സിനിമ അവസാനിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ കേസന്വേഷണം ആരാകും എന്നും കേസ് എങ്ങനെ തിരിമറിഞ്ഞ് പോകുമെന്നും ട്രോള്‍ ഭാവന സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശ്രദ്ധേയമായ ദൃശ്യം ട്രോളുകള്‍ എല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
രണ്ടാം ഭാഗത്തില്‍ കേസന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥനായി എത്തുന്നത് ടോവിനോ ആയിരിക്കുമോ, കുഞ്ചാക്കോ ബോബന് ആയിരിക്കുമോ തുടങ്ങിയ തരത്തിലുള്ള താരതമ്യങ്ങളാണ് ട്രോളുകളില്‍ നിറയുന്നത്. വരുണ്‍ പ്രേതമായി വരുമെന്നും ചിലര്‍ കളിയാക്കുന്നുണ്ട്.
എന്തിരുന്നാലും ഈ ട്രോളുകളെല്ലാം നിറയുന്നത് ദൃശ്യം രണ്ടാം ഭാഗം ഇറങ്ങുന്നതു കൊണ്ടുള്ള പ്രേക്ഷകന്റെ ആകാഷ കൊണ്ട് മാത്രമാണ്. ദൃശ്യം ആദ്യ ഭാഗത്തില്‍ മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.