മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് ജീതുജോസഫ് ചിത്രം ദൃശ്യം2. സിനിമയെക്കുറിച്ചുള്ള ട്രോളുകളും നിരൂപണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു വീട്ടമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. നടി ആശാ ശരത്തിന്റെ കഥാപാത്രത്തോടുള്ള ദേഷ്യമാണ് വീട്ടപ്രകടിപ്പിക്കുന്നത്. ആശ തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്… അവളുടെ ഭര്‍ത്താവ് പാവമാണ്…ഹോ..മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ…’ ദൃശ്യം 2 കണ്ടശേഷം ഒരു അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടിഫാന്‍സിന്റെ അടികിട്ടുമോ ആവോ..’ എന്ന കുറിപ്പോടെയാണ് ആശ രസകരമായ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.