മലയാള സിനിമയിൽ തുടക്കം കുറിച്ച തമിഴിലേക്ക് ചേക്കേറി ഇന്ന് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് വിക്രം. അദ്ദേഹത്തെ ആരാധകർ ചെയ്യാൻ വിക്രം എന്നാണ് വിളിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി അങ്ങേയറ്റത്തെ ശ്രമങ്ങൾ നടത്തുന്ന ഈ താരത്തിന് ഇപ്പോഴും വളരെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ മകനും നടനുമായ ധ്രുവ് വിക്രം അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. തുടക്കകാലത്ത് അപ്പയ്ക്ക് ഈ പിന്തുണ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റയെ കരിയര്‍ തന്നെ മാറിമറിഞ്ഞേനെ എന്നാണ് ധ്രുവ് വിക്രം പറയുന്നത്. കാത്തിരിപ്പിനൊടുവിൽ മകൻ അഭിനയരംഗത്തെത്തിയതിന്റെ സന്തോഷത്തിലാണ് വിക്രം ഇപ്പോൾ. ധ്രുവിന്റെ ആദിത്യവർമ്മ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നടത്തിയ പരിപാടികളെല്ലാം വിക്രവും പങ്കെടുത്തിരുന്നു. ഷൂട്ടിങ് സമയത്തും ഡബ്ബിങ് സമയത്തും മകന് വേണ്ട നിർദ്ദേശങ്ങൾ എല്ലാം വിക്രം തന്നെയാണ് നൽകിക്കൊണ്ടിരുന്നത്. സിനിമ തുടങ്ങിയപ്പോൾ മുതൽ എല്ലാ സമയത്തും അപ്പ കൂടെ ഉണ്ടായിരുന്നു എന്നും അപ്പയുടെ പിന്തുണയാണ് തനിക്ക് ബലം നൽകിയതെന്നും ധ്രുവ് പറയുന്നു.
സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് ധ്രുവ് എത്തിയിരുന്നു. സിനിമയെക്കുറിച്ച് അപ്പ സംസാരിച്ചിരുന്നുവെങ്കിലും ചിത്രീകരിച്ച രംഗങ്ങളെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോയൊന്നും പ്രതികരിച്ചിരുന്നില്ല എന്നും അതെല്ലാം സര്‍പ്രൈസാക്കി വെക്കുകയായിരുന്നു എന്നും തന്റെ ജിം ട്രെയിനറിനടക്കം അപ്പ വീഡിയോയും ചിത്രങ്ങളുമൊക്കെ കാണിച്ചുകൊടുത്തിരുന്നു എന്നും ധ്രുവ് പറയുന്നു. ഇത്തരത്തിലൊരു പിന്തുണ തുടക്കകാലത്ത് അപ്പയ്ക്ക് ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞേനെയെന്നും ധ്രുവ് പറയുന്നുണ്ട്.