കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. ചിരഞ്ജീവി സർജയുടെ സഹോദരനാണ് ധ്രുവ സർജ. കന്നഡ നടൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളോട് അടുത്ത് ഇടപഴകിയവരോട് പരിശോധനയ്ക്ക് വിധേയമാകാൻ അദ്ദേഹം ആവശ്യപ്പെടുകയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ധ്രുവ് ബംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ജനങ്ങളെ കാര്യം അറിയിച്ചത്.
‘എനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഞങ്ങൾ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്! ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച് സുരക്ഷിതരായി തുടരുക.’
ചിരുവിന്റെ ഭാര്യയും നടിയുമായ മേഘ്ന സുഖമായി ഇരിക്കുന്നോ എന്നാണ് ധ്രുവിന്റെ ട്വീറ്റിനു താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. നടി ഗർഭിണിയാണ് എന്നുള്ളതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു.
My wife and I have both been tested positive for COVID-19 with mild symptoms and hence chosen to get ourselves hospitalised. I’m sure we’ll be back all fine! All those who were in close proximity with us please get yourselves tested and remain safe.
ಜೈ ಆಂಜನೇಯ 💪🏼— Dhruva Sarja (@DhruvaSarja) July 15, 2020