മലയാളത്തിലെയും തെന്നിന്ത്യയിലും ബോളിവുഡിലും സൂപ്പര്‍താരമായ ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍, ചിത്രത്തിന്റെ വിജയാഘോഷത്തില്‍ വികാരഭരിതനായി സംസാരിക്കുകയാണ് ദുല്‍ഖര്‍. ചിത്രം വലിയ വിജയം തീര്‍ത്തതില്‍ ആരാധകരോട് താരം നന്ദിപറയുകയാണ്.
സന്തോഷം പങ്കു വയ്ക്കുന്നതിനിടയില്‍ താരത്തിന്റെ ശബ്ദം ഇടുകയായിരുന്നു. ഈ സിനിമ തനിക്ക് ഒരുപാട് സ്പെഷ്യല്‍ ആണെന്നും തന്നെ ഈ സിനിമയില്‍ സഹായിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും സംവിധായകന് ടീമിനും ഒരുപാട് വിശ്വാസം ഉള്ളത് കൊണ്ടാണ് തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചതെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.
കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഒരുപാട് നന്മയുള്ള ചിത്രമാണെന്നും ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ താരം വളരെയധികം വികാരഭരിതനാകുന്നു എന്നും ആരാധകര്‍ വീഡിയോ കണ്ട് അഭിപ്രായപ്പെടുന്നുണ്ട്. സംവിധായകന് കഥ പറയാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന് ചിത്രത്തോടുള്ള കാഴ്ചപ്പാട് വ്യക്തമായി തോന്നുന്നു വെന്നും താരം കൂട്ടി ച്ചേര്‍ത്തു.അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും അത്രത്തോളം ആത്മാര്‍ത്ഥമായി വര്‍ക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെ ചിത്രം വിജയകരമായി തീര്‍ക്കാന്‍ സഹായിച്ചുവെന്നും ദുല്‍ഖര്‍ പറഞ്ഞു. താരത്തിന്റെ 25ാമത്തെ തമിഴ് ചിത്രമാണെന്നും അത് ഇത്രത്തോളെ വിജയമാക്കി തീര്‍ത്ത എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ദുല്‍ഖര്‍ തുറന്നു പറഞ്ഞു.