ഇഷ്ട താരത്തിനെ മുന്നില്‍ കണ്ട് പൊട്ടി ക്കരഞ്ഞ് ആരാധിക. അനൂപ് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്ശന് സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് തീയറ്ററില്‍ നിറഞ്ഞോടുകയാണ്.
ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ക്ക് ദുബായിലെത്തിയ ദുല്‍ഖറിനെ കണ്ടാണ് ആരാധിക വികാര ഭരിതയായത്. ദുബായില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ ശേഷം ദുല്‍ഖര്‍ പുറത്തിറങ്ങുന്നത് വരെ എല്ലാവരും കാത്തു നിന്നു. താരം പുറത്തേക്ക് വന്നതും സന്തോഷം അടക്കാനാകാതെ ആരാധിക പൊട്ടിക്കരയുകയായിരുന്നു.
ആരാധികയെ ചേര്‍ത്തു നിര്‍ത്തുകയും കൈകള്‍ ചേര്‍ത്തു പിടിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്താണ ദുല്‍ഖര്‍ മടങ്ങിയത്. ദുല്‍ഖറിന് ആരാധിക പ്രത്യേക സമ്മാനവും നല്‍കിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറാകുന്നത് ആരാധികയുടേയും ദുല്‍ഖറിന്റെയും വീഡിയോ ആണ്. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ഷെയറുകളും ലഭിക്കുന്നുണ്ട്. ദുല്‍ഖറിന്റെ പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന് നല്ല പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് സുരേഷ്ഗോപിയും ശോഭനയും എത്തുന്നത്.