കുടുംബത്തോടൊപ്പമുളള ചിത്രം പങ്കുവെച്ച് എല്ലാവര്ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് നടന് ദുല്‍ഖര്‍ സല്മാന്. ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ അമാല്‍ മകളെ എടുത്ത് നില്ക്കുമ്പോള് ദുല്‍ഖര്‍ ഇരുവരെയും ചേര്‍ത്ത് പിടിക്കുന്നു. അടുത്ത ചിത്രത്തില്‍ തട്ടമൊക്കെ ഇട്ട് സുന്ദരിമാരായ അമാലും മറിയവും ആണുള്ളത്.
ഏതായാലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മുന്‍പ് പല ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ടെങ്കിലും മറിയത്തിന്റെ തട്ടമിട്ട ഫോട്ടോ ആദ്യമാണ്. ഈ ചിത്രം കണ്ടതോടെയാണ് മറിയം ഇത്രയും വലുതായി എന്ന കാര്യം അറിഞ്ഞതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും എന്നും ഇതുപോലെ സൗഭാഗ്യത്തോടെയും സന്തുഷ്ടരായും ജീവിക്കാന്‍ സാധിക്കട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.
2017 മേയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. അന്ന് മുതല്‍ മമ്മൂട്ടിയെ പോലെ മറിയത്തിനും ആരാധകരുണ്ട്. ഇക്കഴിഞ്ഞ മേയ് അഞ്ചിന് മറിയത്തിന്റെ നാലാം പിറന്നാളായിരുന്നു.
Eid Mubarak from us to you !!!
#staysafe #stayhome #familyandhealthfirst #eidmubarak #happybiryanitoyou
Posted by Dulquer Salmaan on Thursday, 13 May 2021