നടന് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു. ഒരു മെഡിറ്റേഷന്‍ നേതൃത്വം നല്കുന്ന ദുല്‍ഖര്‍ സല്മാന് കൂടെയുള്ളവരോട് ഒരു ചോദ്യം ചോദിക്കുന്നു. ജീവിതത്തില്‍ നമുക്ക് ആദ്യം വേണ്ടത് എന്താണ് എന്നാണ് ചോദ്യം. ചോദ്യം കേട്ട് എല്ലാവരും ചിന്തിച്ചിരിക്കുമ്പോള്‍ ദുല്‍ഖര്‍ തന്നെ മറുപടിയും നല്കുന്നു. ഓക്സിജന്‍ എന്നായിരുന്നു ദുല്‍ഖറിന്റെ ഉത്തരം.
coming soon എന്ന ടാഗ് ലൈനോടു കൂടിയാണ് വീഡിയോ അവസാനിക്കുമ്പോള്‍ അടുത്തത് എന്താണെന്നുള്ള ആകാംഷയിലാണ് ആരാധകര്‍. ദുല്‍ഖര്‍ തന്നെ ഇതിനുള്ള ഉത്തരം ഉടന്‍ തന്നെ നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.