ഒരുമിച്ചുള്ള പത്തു വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ നടൻ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. പ്രണയം പൊതിഞ്ഞ വാക്കുകളിൽ അമാലിനെ ആശംസകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. പായ്ക്കപ്പലിലെ ഒരുമിച്ചുള്ള യാത്ര പോലെയാണ് ജീവിതമെന്ന് ദുൽഖർ വ്യക്തമാക്കി.
‘ഒരു പതിറ്റാണ്ട്. ദിശയില്ലാതെ യാത്ര ചെയ്യുന്ന ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നേരെ വരുന്ന തിരമാലകളെ മറികടന്ന് പോവുകയാണ്. ശക്തമായി ആടിയുലയുമ്പോൾ പരസ്പരം മുറുകെ പിടിച്ച് മുന്നേറുന്നു. ജീവിതം സൃഷ്ടിക്കുകയാണ്. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരു കോമ്പസും അവതാരകയും ഉണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങള്‍ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള് എപ്പോഴും ഉയര്‍ന്ന് തന്നെ നില്ക്കുന്നു. നമ്മുടെ മാലാഖയ്ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്.’–ദുൽഖർ കുറിച്ചു
2011 ഡിസംബർ 22നായിരുന്നു ദുൽഖർ സൽമാന്റെയും അമാൽ സൂഫിയയുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ദുൽഖറിനും അമാലിനും നാലു വയസ്സുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്മാന് എന്നാണ് മകളുടെ പേര്. 2017 മേയ് അഞ്ചിനായിരുന്നു മറിയം ജനിച്ചത്.