മലയാള സിനിയമയുടെ യുവ താരനിരയിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ് ദുൽഖറും നിവിനും പ്രിത്വിരാജുമെല്ലാം, മറ്റ് താരങ്ങളെ അപേക്ഷിച്ച് അന്യ ഭാഷിയിൽ കുറച്ച് കൂടുതൽ ശോഭിച്ച ആളാണ് ദുൽഖർ. ഇദ്ദേഹത്തിന്റെ മഹാനടി, ഒക്കെ കണ്മണി തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങൾ വൻ വിജയമായിരുന്നു. പിന്നീട് ബോളിവുഡിലും സോനാ കപൂറിന്റെ നായകനായി അദ്ദേഹം എത്തിയിരുന്നു.. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുരുഷന്മാരുടെ സർവേയിൽ കേരളത്തിന് മലയാള സിനിമക്ക് അഭിമാനമായി നടൻ ദുൽഖർ സൽമാൻ 6 സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്, 50 പേരടങ്ങിയ പട്ടികയിൽ രൺവീർ സിംഗ്, വിജയ് ദേവര്കൊണ്ട എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്, നാലാം സ്ഥാനത്ത് വിക്കി കൗശൽ, 5 ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ വിരാട് കൊഹ്ലിയുമാണ് ഉള്ളത്.. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ സർവേ പുറത്ത് വന്നപ്പോൾ പൃഥ്വിരാജ് 23 മത് സ്ഥാനതാണു ഉള്ളത്, പിന്നീട് നാല്പതാം സ്ഥാനത്ത് നിവിന്പോളിയുമാണ് ഉള്ളത്..
തമിഴിൽ നിന്നും നടൻ ശിവ കാർത്തികേയനും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പിന്നീട് റാണാ ദഗ്ഗുബാട്ടി, കെ ജി ഫ് ഹീറോ യാഷ്, റാം ചരൻ, രൺവീർ കപൂർ, വരുൺ ധവാൻ , കാർത്തിക്ക് ആര്യൻ , ആദിത്യ റോയ് കപൂർ , കെ എൽ രാഹുൽ തുടങ്ങിയവരും പട്ടികയിൽ ഇടം പിച്ചവരാണ്…..