നടന് മമ്മൂട്ടിയുടെ മകന് എന്നതിനപ്പുറം അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് സിനിമയില്‍ ഇടംപിടിച്ച ആളാണ് ദുല്‍ഖര്‍ സല്മാന്. 2012 മുതല്‍ സിനിമയില്‍ സജീവമായ ദുല്‍ഖര്‍ അന്യഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മാര്‍ച്ച് മൂന്നിന് ദുല്‍ഖറിന്റെ ഹേയ് സിനാമിക തീയറ്ററുകളിലെത്തുകയാണ്. സിനിമയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് താഴെ സിനിമാ നിരൂപകന് രാജീവ് മസാന്ദ് നല്കിയ കമന്റും ദുല്‍ഖര്‍ നല്കിയ മറുപടിയുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
‘ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍’ എന്നത് മമ്മൂട്ടിയെക്കുറിച്ച് സാധാരണയായി കേള്‍ക്കുന്നത്. ദുല്‍ഖറിനോട് അതേ ചോദ്യം ആവര്‍ത്തിക്കുകയാണ് രാജീവ് മസാന്ദ്. ‘ദുല്‍ഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നത്’ എന്നായിരുന്നു രാജീവ് മസാന്ദിന്റെ ചോദ്യം. സീനിയര്‍ എന്നെക്കടന്നുപോകുന്നതിന് മുന്‍പ് അല്പം വേഗത കൂട്ടണ്ടേ’ എന്നായിരുന്നു ദുല്‍ഖര്‍ നല്കിയ മറുപടി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ഹേയ് സിനാമിക റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.