സിനിമ താരങ്ങൾ അല്ലെങ്കിൽ തന്നെയും ഏറെ ശ്രദ്ധ നേടുന്നവരാണ് താരങ്ങളുടെ കുടുംബാങ്ങങ്ങളും. താരങ്ങളുടെ കുടുംബ വിശേഷം അറിയാനുള്ള ആരാധകരുടെ താൽപ്പര്യം ആണ് ഇതിന്റെ കാരണം. അത്തരത്തിൽ ശ്രദ്ധ നേടിയ താരപുത്രിയാണ് വിസ്മയ മോഹൻലാൽ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്. വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ഇത്തരത്തിൽ ശ്രദ്ധ നേടാറുണ്ട്. ലാലേട്ടൻ്റെ മകൾ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14 പ്രണയദിനത്തിൽ പ്രകാശനം ചെയ്തിരിക്കുകയാണ്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെൻഗ്വിൻ ബുക്സാണ് പുറത്തിറക്കിയത്.
പുസ്തകത്തിന് ആശംസകളുമായി പ്രേക്ഷകരുടെ പ്രിയ യുവതാരം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. മായയെ ആദ്യമായി കണ്ട അനുഭവവും ദുൽഖർ പങ്ക് വെച്ചിട്ടുണ്ട്. ചെന്നൈയിലെ താജ് കോറോമാൻഡലിൽ വെച്ച് നടന്ന മായയുടെ പിറന്നാളാഘോഷത്തിലാണ് ദുൽഖർ ആദ്യമായി മായയെ കണ്ടത്. അന്ന് ജന്മദിന പാർട്ടിക്ക് ഇടയിൽ ഉറങ്ങിപ്പോയ മായ ഇന്ന് ഏറെ വളർന്നുവെന്നും തന്റേതായ പാത തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് താരം കുറിച്ചു. മായയുടെ പ്രിയപ്പെട്ടവർക്കും മായയെ അറിയാവുന്നവർക്കും ഇതൊരു അഭിമാനനിമിഷമാണ് എന്നും ദുൽഖർ കൂട്ടിച്ചേർത്തു.