അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് വേദിയിലേക്ക് സൂപ്പർ ബൈക്കിൽ കട്ട മാസ്സ് എൻട്രി മലയാളികളുടെ സ്റ്റൈലിഷ് യുവതാരം ദുൽഖർ സൽമാൻ നടത്തിയത്. ഒപ്പോ മൊബൈലിന്റെ ലോഞ്ച് ഫങ്ഷനിടയിലാണ് ദുൽഖറിന്റെ എൻട്രി. വാഹനങ്ങളോട് ഏറെ കമ്പമുള്ള ദുൽഖർ ഈ റൈഡും ഏറെ ആസ്വദിച്ചിട്ടുണ്ടാകും എന്നുറപ്പ്. ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ റിലീസിന് ഒരുങ്ങുകയാണ്. അതും ഒരു ഗംഭീര വിരുന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.