സൗബിൻ ഷാഹിർ, സാമുവൽ റോബിൻസൻ എന്നിവരെ നായകരാക്കി സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ അഭൂതപൂർവമായ പ്രതികരണം നേടി തീയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുകയാണ്. തിരക്കഥ തന്നെയാണ് രാജാവ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രം ചെറുതും വലുതുമായ ഓരോ അഭിനേതാക്കളുടേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് കൂടിയുമാണ് പ്രേക്ഷകമനസ്സുകളെ കീഴടക്കിയിരിക്കുന്നത്. മലപ്പുറത്തിന്റെ ജീവനായ കൽപന്തുകളിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെവൻസ് ഫുട്ബോൾ കളിക്കുവാൻ നൈജീരിയയിൽ നിന്നുമെത്തുന്ന സുഡുവും മാനേജർ മജീദുമാണ് കേന്ദ്രകഥാപാത്രങ്ങൾ. നിരൂപകരും പ്രേക്ഷകരും ഒരേപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന് ഇപ്പോഴിതാ അഭിനന്ദങ്ങളുമായി മലയാളികളുടെ സ്വന്തം ദുൽഖറും എത്തിയിരിക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ അല്ലാത്തതിനാൽ സിനിമ കാണാൻ ദുൽഖറിന് സാധിച്ചിട്ടില്ല. ട്വീറ്റിന് മറുപടിയുമായി സുഡുവുമായി മനസ്സുകൾ കീഴടക്കിയ സാമുവൽ റോബിൻസനുമെത്തിയിട്ടുണ്ട്. നന്ദി പറഞ്ഞതിനൊപ്പം ഇവിടെ ഇങ്ങ് കേരളത്തിൽ ഒട്ടനേകം യുവാക്കൾക്ക് ഒരു പ്രചോദനമായി വർത്തിക്കുന്ന ദുൽഖർ തനിക്കും ഒരു പ്രചോദനമാണെന്ന് സാമുവൽ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തി.
Thank you so much Samuel ! That’s extremely sweet of you to say the things you did. Whatever I’ve seen of your work looks tremendous ! You and saubi have rocked ! Dying to catch the film once I’m back ! Lots of love and all the best ❤❤☺☺
— dulquer salmaan (@dulQuer) March 25, 2018