മലയാളത്തിലെ മെഗാ സ്റ്റാറിന്റെ പുത്രനാണ് ദുല്‍ഖര്‍ സല്‍മാനെങ്കില്‍ തെലുങ്കിലെ മെഗാ സ്റ്റാറിന്റെ പുത്രനാണ് രാംചരണ്‍. തെലുങ്കില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ദുല്‍ഖറിനെയും രാം ചരണിനെയും നായകന്മാരാക്കി ഒരു മാസ് ചിത്രം ഒരുങ്ങുന്നുവെന്ന് സൂചന. കെ എസ് രവിചന്ദ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കാനുള്ള സാധ്യത തെളിയുന്നത്. കെ ചക്രവര്‍ത്തി തിരക്കഥ എഴുതുന്ന ചിത്രത്തിനായി തമിഴിലെ ഒരു പ്രമുഖ താരമെത്തുമെന്നും ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
വന്‍ സ്വീകാര്യതയാണ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും സിനിമാ ലോകത്തും ദുല്‍ഖറിന്റെ പ്രകടനത്തിന് ലഭിച്ചിട്ടുള്ളത്.