അവതാരകനായും അഭിനേതാവായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട RJ മാത്തുക്കുട്ടി സംവിധാന രംഗത്തേക്ക്. മാത്തുക്കുട്ടി തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. ഹാസ്യപ്രധാനമായ ഒരു ക്യാമ്പസ് ലവ് സ്റ്റോറിയാണ് ചിത്രം. ചിത്രത്തിലൂടെ വിനീത് ശ്രീനിവാസനും ദുൽഖറും ഒന്നിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. അഭിനേതാവായാണോ അതോ പിന്നണിയിലാണോ വിനീത് ശ്രീനിവാസൻ വർക്ക് ചെയ്യുവാൻ പോകുന്നത് എന്നത് സസ്പെൻസാണ്. തിരക്കഥ പൂർത്തിയാക്കിയ ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യ നിർമാണ സംരംഭവും ഈ ചിത്രം ആകുമെന്ന് റിപ്പോർട്ടുകളുണ്ട്.