മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തുന്ന പൃഥ്വിരാജ് ചിത്രം നയണിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഏറെ കൗതുകവും ആകാംക്ഷയും നിറക്കുന്ന ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ സ്റ്റൈലിഷ് യങ് സ്റ്റാർ ദുൽഖർ സൽമാനും ട്രെയ്ലറിന് പ്രശംസകൾ അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ദുൽഖർ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
Phenomenal trailer @PrithviOfficial !!! Mind blown ! Wishing you all the best ! @jenusemohamed #abhinandan @shaanrahman @djsekhar @mamtamohan @GabbiWamiqa take a bow !!! https://t.co/k6YkyY4YnX
— dulquer salmaan (@dulQuer) January 9, 2019
ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോദ ഫെയിം വാമിഖ ഗാബി, മംമ്ത മോഹൻദാസ് എന്നിവർ നായികാ കഥാപാത്രങ്ങളായി എത്തുന്നു. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.