ടോവിനോ തോമസിനെ നായകനാക്കി ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി ഫിലിംസ് ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഉർവശി, സൈപ്രിയ ദേവ, സിദ്ധിഖ്, മാമുക്കോയ, ഹരീഷ് പെരുമണ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജോർഡി പ്ലാനെൽ ക്ലോസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദർ ഗാനങ്ങൾ ഒരുക്കുന്നു.
ഉമ്മയെ തേടിയെത്തുന്ന ഹമീദ് എന്ന കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കൊണ്ട് തന്നെ ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം മികച്ചൊരു ചലച്ചിത്രാനുഭവം ആയിരിക്കുമെന്ന് ടീസർ തന്നെ ഉറപ്പു തരുന്നു. രസകരമായ രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നതും.