മകൾ മറിയത്തിനൊപ്പം പാർക്കിൽ സൂപ്പർ കൂൾ ഡാഡിയായി പ്രിയതാരം ദുൽഖർ സൽമാൻ. പാർക്കിൽ കളിക്കുന്ന മകൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ കൊടുത്ത് ഒപ്പം നിൽക്കുന്ന ‘ഡാഡി കൂൾ’ ആയാണ് വീഡിയോയിൽ ദുൽഖർ ഉള്ളത്. ദുൽഖറിന്റെ ഭാര്യ അമാലും അമ്മ സുൽഫത്തും ഒപ്പമുണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കളിക്കുന്ന കുഞ്ഞുമറിയമാണ് വീഡിയോയിലെ താരം. മകൾ എന്തോ ചോദിക്കുന്നതും അതിന് മറുപടി നൽകി ദുൽഖർ മകൾക്ക് അടുത്ത നിർദ്ദേശം നൽകുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞയിടെ ആയിരുന്നു ദുൽഖർ സൽമാന്റെയും ഭാര്യ അമാൽ സൂഫിയയുടെയും പത്താം വിവാഹവാർഷികം. 2011 ഡിസംബർ 22ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായിരുന്നു അമാൽ. ആർക്കിടെക്ക് കൂടിയാണ് അവർ. വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയവിവാഹമായിരുന്നു തന്റേതെന്ന് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞിരുന്നു.
വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാലിനെ സ്നേഹത്താൽ പൊതിഞ്ഞുള്ള ഒരു കുറിപ്പ് ആയിരുന്നു ദുൽഖർ പങ്കുവെച്ചത്. പായ്ക്കപ്പലിലെ ഒരുമിച്ചുള്ള യാത്ര പോലെയാണ് ജീവിതമെന്ന് ആയിരുന്നു ദുൽഖർ അന്ന് കുറിച്ചത്. ‘ഒരു പതിറ്റാണ്ട്. ദിശയില്ലാതെ യാത്ര ചെയ്യുന്ന ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നേരെ വരുന്ന തിരമാലകളെ മറികടന്ന് പോവുകയാണ്. ശക്തമായി ആടിയുലയുമ്പോൾ പരസ്പരം മുറുകെ പിടിച്ച് മുന്നേറുന്നു. ജീവിതം സൃഷ്ടിക്കുകയാണ്. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരു കോമ്പസും അവതാരകയും ഉണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങള്‍ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള് എപ്പോഴും ഉയര്‍ന്ന് തന്നെ നില്ക്കുന്നു. നമ്മുടെ മാലാഖയ്ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്.’– ദുൽഖർ വിവാഹവാർഷിക ദിനത്തിൽ കുറിച്ചത് ഇങ്ങനെ. 2017 മേയ് അഞ്ചിനായിരുന്നു മകൾ മറിയം ജനിച്ചത്.
View this post on Instagram