മമ്മൂക്കയും ഭാര്യ സുൽഫത്തും നാല്പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. മ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളില്‍ താങ്ങും തണലുമായി സുല്‍ഫത്ത് കൂടെ നടക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുന്നു. മമ്മൂട്ടിയും സുല്‍ഫത്തും 1979ലാണ് മെയ് ആറിനാണ് വിവാഹിതരായത്. ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് മകന് ദുല്‍ഖര്‍ സല്മാന്. ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകള്‍. ഈ ചിത്രം കഴിഞ്ഞ വര്‍ഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍, ” എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. വീട്ടില്‍ ഇത് ഫെസ്റ്റിവല്‍ വീക്കാണെന്നും ഡിക്യു പറയുന്നു. ഇന്നലെയായിരുന്നു ദുല്‍ഖറിന്റെ മകളുടെ ജന്മദിനം, ഇന്ന് മാതാപിതാക്കളുടെ വിവാഹവാര്‍ഷികവും.
വളരെ സ്വാഭാവികമായി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും. മഞ്ചേരി കോടതിയിലെ ഒരു വക്കീലിനെ വിവാഹം കഴിക്കുമ്പോള്‍ സുല്‍ഫത്ത് വിദൂരസ്വപ്നങ്ങളില്‍ പോലും ഓര്‍ത്തു കാണില്ല, ആ വ്യക്തി മലയാളസിനിമയിലെ ഇതിഹാസതാരമമായി മാറുമെന്ന്.