ഒരു അച്ഛനും മകനും എങ്ങനെ ആയിരിക്കണം എന്നുള്ളതിന് മലയാളികൾക്ക് മുൻപിലുള്ള ഒരു തെളിവാണ് മമ്മുക്കയും മകൻ ദുൽഖർ സൽമാനും. ഇന്നലെ വേൾഡ് ഫാദേഴ്സ് ഡേയിൽ ദുൽഖർ സൽമാൻ താനെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചിട്ട ആ വാക്കുകൾ തന്നെയാണ് അത് തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠനായ പിതാവെന്ന് വാപ്പച്ചിയെ വിശേഷിപ്പിച്ച ദുൽഖർ വാപ്പച്ചി തന്നോട് ഒന്നും ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് പറഞ്ഞിട്ടില്ല, മറിച്ച് ജീവിതം കൊണ്ട് മാതൃക കാണിച്ചു തരികയാണ് ചെയ്തതെന്നും പറയുന്നു. തന്റെ മകൾ മറിയം ജീവിതത്തിലേക്ക് വന്നതിൽ പിന്നെയാണ് വാപ്പച്ചി എത്രത്തോളം കരുതലാണ് തന്റെ ജീവിതത്തിൽ കാണിച്ചിട്ടുള്ളതെന്ന് വ്യക്തമായതെന്നും ദുൽഖർ കുറിക്കുന്നു. വാപ്പച്ചിയെ പോലൊരു പിതാവിന്റെ പകുതിയോളം എത്താനെങ്കിലും കഴിയട്ടെ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ദുൽഖർ തന്റെ ഫാദേഴ്സ് ഡേ പോസ്റ്റിൽ പറയുന്നു.