തന്റെ മകൾ വീട്ടിലുള്ളപ്പോൾ വാപ്പച്ചിക്ക് പുറത്തേക്കിറങ്ങാൻ മടി ആണ് എന്ന് തുറന്നുപറയുകയാണ് ദുൽഖർ സൽമാൻ. രണ്ടര വയസുകാരി മറിയം അമീറാ സൽമാൻ ആണ് ഇപ്പോൾ മമ്മൂക്കയുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്റെ മകൾ വീട്ടിൽ എത്തിയപ്പോൾ അവിടെ ഉണ്ടായ മാറ്റങ്ങളെകുറിച്ചും മമ്മൂക്കയും കൊച്ചുമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ദുൽഖർ സൽമാൻ തുറന്നു പറയുകയുണ്ടായി. ദുൽഖറിന്റെ മകൾക്ക് ഇപ്പോൾ രണ്ടര വയസ്സാണ്. ദുൽഖറിന് മകളുടെ ജീവിതത്തിൽ ഒരു റോൾ ഉണ്ടാക്കിയെടുക്കാൻ അത്രയും തന്നെ സമയം വേണ്ടി വന്നു എന്ന് താരം പറയുന്നു. പണ്ടൊക്കെ കുഞ്ഞ് ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ ദുൽഖർ മുറിയിൽ ഉണ്ടെങ്കിൽ കൂടി അമ്മയെ തിരയുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കുന്നത് കൊണ്ട് ആ ശീലം മാറിയെന്നും കുഞ്ഞ് തന്നോടൊപ്പം കംഫർട്ടബിളായി എന്നും ദുൽഖർ പറയുന്നു.
ഇപ്പോൾ ദുൽഖർ രണ്ടു പുതിയ പ്രോജക്ടുകൾ ഏറ്റെടുത്തിരിക്കുകയാണ്. മിക്കപ്പോഴും ഔട്ഡോർ ഷൂട്ടിംഗ് ഉള്ളതുകൊണ്ട് അത് വീണ്ടും ഒരു പ്രശ്നം ആവുമോ എന്ന പേടി അദ്ദേഹത്തിനുണ്ട്. അച്ഛൻ ആവുക എന്നത്, പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ അച്ഛൻ ആവുക എന്നത് വളരെ വലിയ ഒരു കാര്യമാണെന്നും ദുൽഖർ പങ്കുവയ്ക്കുന്നു. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ‘ദി സോയാ ഫാക്ടറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രതിനിധി അളകാ സഹാനിയോട് സംസാരിക്കവേയാണ് ദുൽഖർ ഇത് പങ്കുവെച്ചത്.