വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെപ്പറ്റി തുറന്നുപറയുകയാണ് താരം.
“ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടില്ല. എന്നാൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ചകൾ വന്നിട്ടുണ്ട്. തെറ്റുകളിൽ നിന്ന് ആണല്ലോ നമ്മൾ പാഠങ്ങൾ പഠിക്കുന്നത്. അതുപോലെ ചില സിനിമകൾ ചെയ്തതിനുശേഷമാണ് അതിലെ പോരായ്മകൾ എനിക്ക് മനസ്സിലായത്. കമ്മിറ്റ് ചെയ്തതിനുശേഷം വേണ്ട എന്ന് തോന്നിയ ചില ചിത്രങ്ങളും ഉണ്ട്. നല്ല അവസരങ്ങളാണ് ഒരു നടനെയും നടിയെയും നിലനിറുത്തുന്നത്. നല്ലതെന്ന് തോന്നുന്ന സിനിമയുടെ ഭാഗമാവാനേ കഴിയൂ. ദൈവാനുഗ്രഹം കൊണ്ട് ആദ്യ സിനിമയില്‍ തന്നെ ശക്തമായ കഥാപാത്രത്തെ കിട്ടി. ‘വിമാനം’ എന്നെ സംബന്ധിച്ച് ഒരു പെര്‍ഫോമന്‍സ് മൂവിയായിരുന്നു. -ദുര്‍ഗ പറഞ്ഞു.
സിനിമയിൽ പുതിയ നായികമാർക്ക് ആണ് കൂടുതൽ പരിഗണന എന്നും അതുകൊണ്ടാണ് നായികമാർ അധികകാലം നിലനിൽക്കാതത് എന്നും താരം പറയുന്നു. ഒരു നായിക തന്റെതായ സ്ഥാനം നേടിയ എടുത്ത് എന്തെങ്കിലുമൊക്കെ ഡിമാൻഡ് ചെയ്യാറ് ആകുമ്പോഴേക്കും പുതിയ നായിക എത്തുമെന്നും പിന്നീട് പുതിയ നായികയുടെ പുറകെ സിനിമാലോകം പോകുമെന്നും താരം കൂട്ടിച്ചേർക്കുന്നു. എന്നാൽ നായകന്മാരുടെ കാര്യം തികച്ചും വ്യത്യസ്തമാണെന്നും താരം പറയുന്നു.