സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതാരങ്ങളായ ദുര്‍ഗയുടേയും കൃഷ്ണ ശങ്കറിന്റേയും നൃത്ത വീഡിയോ. ‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ‘തെയ്തക തെയ്തക’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്. ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. പാട്ട് റിലീസ് ചെയ്തതിനു പിന്നാലെയാണ് ഡാന്‍സ് വീഡിയോയും എത്തിയത്. ദുര്‍ഗ കറുപ്പ് സാരി ധരിച്ചും കൃഷ്ണശങ്കര് മുണ്ട് മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വച്ചുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
രസകരമായ അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടെയും സ്റ്റൈലിഷ് പ്രകടനം ചുരുങ്ങിയ സമയത്തിനകം വൈറലായി. പ്രമുഖരുള്‍പ്പടെ നിരവധി പേര് താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ചു രംഗത്തെത്തി.
ഇക്കഴിഞ്ഞ ദിവസമാണ് ‘കുടുക്ക് 2025’ലെ ഈ ഗാനം റിലീസ് ചെയ്തത്. മണികണ്ഠന് അയ്യപ്പ ആണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചത്. നന്ദകുമാറിന്റേതാണ് വരികള്‍.