വിമാനം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ യുവനടിയാണ് ദുർഗ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. പുതിയതായി ദുർഗ കൃഷ്ണ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന വിശേഷം മുടി മുറിച്ചതാണ്. നീളൻ മുടിയുള്ള തന്റെ പുതിയ ഫോട്ടോകളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്ന താരം ഇനിമുതൽ ‘ഷോർട് ഹെയിർ’ സ്റ്റെലിൽ ആയിരിക്കും പ്രത്യക്ഷപ്പെടുക. ദുർഗ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്.
താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റെലിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്ത് ആണ് ദുർഗയുടെ മുടിയും സ്റ്റൈലാക്കി നൽകിയത്. പ്രമുഖ സെലിബ്രിറ്റി സ്റ്റെലിസ്റ്റുകളായ സജിത്തും സുജിത്തും ഇരട്ടസഹോദരങ്ങളാണ്. തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇവർ ദുർഗയുടെ മുടി മുറിക്കുന്ന വീഡിയോ പങ്കുവെച്ചത്. ദുർഗയുടെ പുതിയ ലുക്കിനെ ആരാധകർ സ്വീകരിച്ചെങ്കിലും നീളൻ മുടി മുറിച്ചു കളഞ്ഞതിൽ കുറച്ചു പേർ പരിഭവവും അറിയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന സിനിമയിൽ നായികയായിട്ട് ആയിരുന്നു ദുർഗയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിൽ ദുർഗ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രം ‘റാം’ ലും ദുർഗ അഭിനയിച്ചിട്ടുണ്ട്. ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ആണ് ദുർഗ നായികയായി എത്തുന്ന പുതിയ ചിത്രം. ചിത്രത്തിൽ നായകനായി എത്തുന്നത് കിച്ചു കൃഷ്ണ ശങ്കറാണ്. സ്കൂൾ കലോത്സസവങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ദുർഗ ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. മികച്ച നർത്തകി കൂടിയാണ് ദുർഗ.