വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുവാനും ഇൻസ്റ്റഗ്രാമിലൂടെ താരം ശ്രമിക്കുന്നു. അടുത്തിടെ നാടൻ ലുക്കിൽ നിന്നും പുറത്തിറങ്ങി ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഇൻസ്റ്റയിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാണ്. ഒരു അരുവിയുടെ വക്കത്തു വെള്ളത്തിൽ കളിച്ചുല്ലസിക്കുന്ന ദുർഗ്ഗയുടെ വീഡിയോ ആണത്. തൂവെള്ള കളർ ഡ്രസ്സ് ആണ് ദുർഗ ധരിച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട് ലൊക്കേഷൻ ആണ് അതെന്നു തോന്നുന്ന തരത്തിലുള്ള മറ്റു ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം കണ്ടവരെല്ലാം ഈ സ്ഥലം എവിടെയാണെന്ന് അന്വേഷിക്കുകയാണ്.