സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണ. താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് വരന്. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ്ഗ മലയാള സിനിമയിൽ സജീവമായത്. ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. വിമാനത്തിന് പിന്നാലെ കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു.
View this post on Instagram
നാല് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അർജുൻ തന്നെ പ്രൊപ്പോസ് ചെയ്തത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുർഗ. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് അർജുൻ ദുർഗയെ പ്രൊപ്പോസ് ചെയ്തത്. “കൈ മുറുകെ പിടിച്ച് കവിളിൽ ഒരു മുത്തം വെച്ച് ഐ ലൗ യു എന്നൊരു പറച്ചിൽ. ഉമ്മ കിട്ടിയ ശേഷം ആരെങ്കിലും കണ്ടോയെന്നാണ് ഞാൻ ആദ്യം നോക്കിയത്. പേടി കാരണം അപ്പോൾ യെസ് പറഞ്ഞു.” ദുർഗ വെളിപ്പെടുത്തി.