മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ദുർഗ കൃഷ്ണ, പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിൽ കൂടിയാണ് ദുർഗ വെള്ളിത്തിരയിലേക്ക് എത്തിയത്, മോഹൻലാലിൻറെ കടുത്ത ആരാധികയാണ് താൻ എന്ന് ദുർഗ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ഒപ്പമുള്ള ദുര്‍ഗ കൃഷ്ണയുടെയും കുടുംബത്തിന്റെയും ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ദുർഗ തന്നെയാണ് തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രം റാമിൽ ദുർഗ അഭിനയിക്കുന്നുണ്ട്. അടുത്തിടെ താരം തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു. അര്ജുൻ രവീന്ദ്രനാണ് തന്റെ കാമുകൻ എന്നാണ് ദുര്‍ഗ കൃഷ്ണ പറഞ്ഞത്, ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് താരം തന്റെ പ്രണയം തുറന്നു പറഞ്ഞത്.
ഇപ്പോൾ അര്ജുൻ രവീന്ദ്രനും മോഹൻലാലിന് ഒപ്പം ഉള്ള ഒരു ഫോട്ടോ ദുർഗ പങ്കുവെച്ചിരിക്കുകയാണ്, ദുര്‍ഗ കൃഷ്ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. എന്റെ പുരുഷൻ എന്റെ ഹീറോയ്ക്ക് ഒപ്പം എന്നായിരുന്നു ദുര്‍ഗ ചിത്രത്തിനൊപ്പം എഴുതിയത്, എന്നാണ് വിവാഹം എന്ന് ഇതുവരെ ദുര്‍ഗ പറഞ്ഞിട്ടില്ല. ദുർഗ്ഗയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്ണയും മോഹൻലാലിനൊപ്പം നിൽക്കുന്നത് ചിത്രത്തിൽ കാണാൻ സാധിക്കും