വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. പിന്നീട് ‘ലൗ ആക്ഷന്‍ ഡ്രാമ’, ‘കുട്ടിമാമ’, ‘പ്രേതം 2’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കൂടി മലയാളികള്‍ക്ക് വളരെയേറെ സുപരിചിതയായിമാറുകയായിരുന്നു. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി.
നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. ലാലേട്ടന്റെ കടുത്ത ആരാധികയായ ദുർഗ അക്കാര്യം പലസ്ഥലങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ കാരണം ഷൂട്ടിംഗ് ഇടയ്ക്ക് നിർത്തി വയ്ക്കുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ ലാലേട്ടനെ പറ്റി തുറന്നു പറയുകയാണ് താരം.
താരത്തിന്റെ വാക്കുകൾ:
ഞാന്‍ ചെറുപ്പം മുതല്ക്കേ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധികയാണ്. സിനിമയില്‍ ആദ്യ അവസരം കിട്ടിയപ്പോള്‍ തന്നെ ഇരുവര്‍ക്കും ഒപ്പം അഭിനയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
പഠിക്കുന്ന കാലത്ത് ലാലേട്ടന് ഒപ്പം ഒരു സെല്‍ഫി എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് എന്തായാലും ‘റാം’ ഷൂട്ടിങ്ങ് നടക്കുന്നതിന് മുൻമ്പ് സാധിച്ചു. ലാലേട്ടന് ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് എനിക്കുണ്ടായത്. ഇപ്പോള്‍ എനിക്ക് കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു. ‘റാം’ സിനിമയില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഒരു വിധത്തിലുമുള്ള താരജാഡ ഇല്ലാത്ത നടനാണ് മോഹന്‍ലാല്‍.’