വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുവാനും ഇൻസ്റ്റഗ്രാമിലൂടെ താരം ശ്രമിക്കുന്നു.
അടുത്തിടെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച നിരവധി ഫോട്ടോഷൂട്ട്കൾ വൈറലായി മാറിയിരുന്നു. നാടൻ ലുക്കിൽ നിന്നും വളരെ ബോൾഡായ ലുക്കിലേക്ക് ആണ് താരം ഫോട്ടോഷൂട്ട്കളിലൂടെ എത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയാണ്. ഈ ചിത്രങ്ങളിൽ ജലകന്യക ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. വിഷ്ണു ജയചന്ദ്രൻ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ഒരുപാട് കമന്റുകളും വരുന്നുണ്ട്. ഇത് മത്സ്യകന്യക തന്നെയാണോ എന്നുള്ള തരത്തിലുള്ള കമന്റുകൾ ആണ് ചിത്രത്തിന് താഴെ എത്തുന്നത്.