വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. പിന്നീട് ‘ലൗ ആക്ഷന്‍ ഡ്രാമ’, ‘കുട്ടിമാമ’, ‘പ്രേതം 2’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കൂടി മലയാളികള്‍ക്ക് വളരെയേറെ സുപരിചിതയായിമാറുകയായിരുന്നു. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി.
നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോഗ്രഫർ ജിക്സൺ ഫ്രാൻസിസാണ് താരത്തിന്റെ പുതിയ മേക്കോവറിനു പിന്നിൽ. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകരും സുഹൃത്തുക്കളും ഞെട്ടി. നടി ആര്യ ഉൾപ്പടെയുള്ളവർ പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് അഭിപ്രായപ്പെട്ടത്.