മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദുർഗ്ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ ചുവട് ഉറപ്പിച്ച ആളാണ് ദുർഗ്ഗ കൃഷ്ണ. ചിത്രം പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയില്ലെങ്കിലും നായിക ദുർഗ്ഗ ശ്രേധിക്കപ്പെട്ടിരുന്നു, അതിനു ശേഷം നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു, ജയസൂര്യ ചിത്രം പ്രേതം 2 വിൽ ദുർഗ്ഗ അഭിനയിച്ചിരുന്നു, പുതിതായി മോഹൻലാൽ ചിത്രം റാമിൽ ദുർഗ്ഗ അഭിനയിച്ചിരുന്നു, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദുർഗ്ഗ. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്ക് വെക്കാറുണ്ട്…
സോഷ്യൽ മീഡിയിൽ താരങ്ങളെ വിമർശിക്കുന്നത് സ്ഥിരം കാഴ്ചയാണ്, സൈബർ ആക്രമികൾ നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇപ്പോൾ നിരവധി താരങ്ങളാണ് മോശം കമന്റുകൾ കേൾക്കേണ്ടി വരുന്നത്.. ചിലർ അത് കാര്യമാക്കാറില്ല മറ്റ് ചിലർ മോശം കമന്റുകൾക്ക് തക്ക മറുപടിയുമായി രംഗത്ത് വരാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ദുർഗ്ഗ പങ്കവെച്ച ചിത്രത്തിന് നേരെയും നിരവധി മോശം കമന്റുകൾ വന്നിരുന്നു… അതിൽ ‘ആ ദുര്ഗചേച്ചി, ഒന്നു പോടി വല്ല പണിക്കും പോടി’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇത് ശ്രേദ്ധയിൽ പെട്ട ദുർഗ്ഗ അപ്പോൾ തന്നെ ഈ കമന്റിന്റെ സ്ക്രീന് ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ദുര്ഗ മറുപടി നല്കിയത്.
തനിക്കു നേരെ ഉണ്ടായ മോശംകമന്റിന് ദുർഗ്ഗയുടെ മാസ്സ് മറുപടി ഇങ്ങനെ …”നിന്റെ വീട്ടീന്ന് ആരെങ്കിലും കൊണ്ട് വെച്ചിട്ടുണ്ടോ അവിടെ പണി” യെന്നായിരുന്നു ദുർഗ്ഗ വീഡിയോയിലൂടെ മറുപടി നൽകിയത്.. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.. ഇതേ വീഡിയോ തന്നെ താരം തന്റെ ഇൻസ്റ്റയിൽ സ്റ്റോറി ആക്കുകയും ചെയ്തിരുന്നു… താരത്തിനെ സപ്പോർട്ട് ചെയ്തുകൊണ്ട് നിരവധിപേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.. നാടൻ വേഷങ്ങളിൽ ഉപരി നിരവധി ഗ്ലാമർ വേഷങ്ങൾ ആണ് ദുർഗ്ഗ ഇപ്പോൾ അധികവും ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത്…