ഒരു സമ്മാനം നൽകിയതിലൂടെ ആരാധകരുടെ മനസിലെ തന്റെ സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ചിരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരം റോക്ക്. ഡ്വൈൻ ജോൺസൺ എന്ന റോക്ക് തന്റെ കസ്റ്റമസൈസ്ഡ് ഫോഡ് റാപ്റ്റർ ട്രക്കാണ് യുവാവിന് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദർശനത്തിന് ഇടയിൽ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച വളരെ അപ്രതീക്ഷിതമായ സംഭവം.
പ്രദർശനത്തിന് ആരാധകരെ തിരഞ്ഞെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതിൽ നിന്ന് ഏറ്റവും അർഹനായ ഓസ്കാർ റോഡ്രിഗസ് എന്നയാൾക്ക് ട്രക്ക് സമ്മാനിക്കുകയായിരുന്നെന്ന് റോക്ക് പറഞ്ഞു. ഓസ്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. ഇത്തരത്തിൽ ഒരു സൽപ്രവൃത്തി നടത്തുന്നയാൾക്ക് ഈ ട്രക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ താൻ വളരെ സന്തോഷവാനാണെന്ന് താരം വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തിൽ ഉപയോഗിക്കുന്ന വാഹനമായ പോർഷെ ടൈകാൻ നൽകാനായിരുന്നു ആലോചന. എന്നാൽ, വാഹനം നൽകാൻ പോർഷെ വിസമ്മതിച്ചു. ഇതിനെ തുടർന്ന് തന്റെ തന്നെ വാഹനം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും റോക്ക് വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിക്കാതെ ട്രക്ക് ലഭിച്ചപ്പോൾ ഓസ്കറിന് ഞെട്ടൽ മാത്രമല്ല കണ്ണീരും അടക്കാനായില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
View this post on Instagram
View this post on Instagram