ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ കണ്ണൂര്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്ളോഗര്‍മാരായ എബിന്, ലിബിന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലെ വ്ലോഗര്‍മാരാണ് സഹോദരങ്ങളായ എബിനും ലിബിനും. കണ്ണൂര്‍ കലക്ട്രേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് വര്‍ക്കെതിരെ നടപടി എടുത്തിട്ടുള്ളത്. ഓള്ട്ടറേഷനിലൂടെ വലിയ രൂപവ്യത്യാസം വരുത്തിയ ഇവരുടെ വാന്‍ കഴിഞ്ഞ ദിവസം ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കൊപ്പം യൂട്യൂബ് ചാനലിലെ ഇവരുടെ ആരാധകരും ആര്‍ടിഒ ഓഫീസിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഉദ്യോഗസ്ഥരും വ്ലോഗര്‍മാരും തമ്മിലുള്ള വാഗ്വാദമുണ്ടായി. പിന്നീടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇ ബുള്‍ ജെറ്റ്
ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ എബിനും ലിബിനും ശ്രദ്ധ നേടുന്നത്. വാന്‍ ലൈഫ് വീഡിയോ സീരീസാണ് ഇവരുടെ വീഡിയോയുടെ ആകര്‍ഷം. രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ വാനില്‍ താമസിച്ച് യാത്ര ചെയ്താണ് വീഡിയോ തയ്യാറാക്കുന്നത്.
വീടിന്റെ ആധാരം പണയം വച്ചാണ് ഇ ബുള്‍ ജെറ്റ് എന്ന പേരില്‍ വാനില്‍ രാജ്യം ചുറ്റാനിറങ്ങിയതെന്ന് ഇവര്‍ മുമ്പ് പറഞ്ഞിരുന്നു. മലയാളികള്‍ക്കിടയില്‍ വാന്‍ ലൈഫ് ട്രെന്‍ഡിംഗ് ആക്കിയതും ഇ ബുള്‍ ജെറ്റാണ്. യൂട്യൂബ് വരുമാനത്തിലൂടെ ഇ ബുള്‍ ജെറ്റ് അടുത്തിടെ കാരവന് സ്വന്തമാക്കിയിരുന്നു. കൊവിഡ് കാലത്ത് നോര്‍ത്ത് ഈസ്റ്റില്‍ ഉള്‍പ്പെടെ ഇവര്‍ യാത്ര നടത്തിയിരുന്നു.