വാന്‍ ലൈഫ് വ്ലോഗിലൂടെ പ്രശസ്തരായ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരിലെ എബിന് വിവാഹിതനായി.
തൃശൂര്‍ സ്വദേശി അഭിരാമിയെയാണ് എബിന് ജീവിത പങ്കാളിയാക്കിയത്. എബിന്റെ സ്വദേശമായ കണ്ണൂര്‍ ഇരിട്ടിയില്‍ വച്ചായിരുന്നു വിവാഹം.
ഇ-ബുള്‍ ജെറ്റ് എന്ന യുട്യൂബ് ചാനലില്‍ വ്ളോഗ് ചെയ്താണ് എബിനും ലിബിനും പ്രശസ്തരാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനില്‍ താമസിച്ച് ഇവര്‍ യാത്ര ചെയ്തു. ഇവരുടെ വ്ളോഗുകള്‍ വളരെ പെട്ടെന്നു തന്നെ വൈറലായി.
ശുചിമുറി, രണ്ടു പേര്‍ക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഇവരുടെ കാരവാനിലുണ്ട്.