മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികളും ആണ്. താരകുടുംബത്തില്‍ നിന്നും വന്ന മറ്റൊരു നടനാണ് മഖ്ബൂല്‍ സല്മാന്. യുവതാരനിരയില്‍ അധികമങ്ങ് ശോഭിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. താരങ്ങളുടെ മക്കളും ബന്ധുക്കളുമെല്ലാം സിനിമയില്‍ സജീവമാകുന്നത് ഒരു പുതിയ കാര്യമല്ല. പക്ഷേ മഖ്ബൂലിന്റെ കാര്യം നേരെ മറിച്ചാണ്. അച്ഛന്റെയോ അമ്മയുടെയോ ബന്ധുവിന്റെയോ സിനിമയില്‍ അവസരം ലഭിക്കുന്ന താരങ്ങള്‍ മലയാളത്തില്‍ നിരവധിയുണ്ട്. ആ ഒരു പേരില്‍ മാത്രം കടിച്ചുതൂങ്ങി ഫീല്‍ഡില്‍ നില്ക്കുന്ന നടീനടന്മാരില് നിന്നും വ്യത്യസ്തമാണ് മഖ്ബൂല്‍ സല്മാന്.മലയാള സിനിമയില്‍ നെപ്പോട്ടിസം ഉണ്ടെന്ന് നടന് സുശാന്ത് സിങ്ങിന്റെ മരണത്തോടു കൂടി ചില സെലിബ്രിറ്റികള്‍ പുറത്തു വിട്ടിരുന്നു. നാളിതുവരെ മഖ്ബൂല്‍ സല്മാന് മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് ഇബ്രാഹിംകുട്ടി തന്റെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറയുന്നത്.
2012ലെ കെ സാജന് സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മഖ്ബൂല്‍ സല്മാന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് . 16 സിനിമകളില്‍ വരെ അവന് ഓഡീഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ് ടുഗെതര്‍ എന്ന ചിത്രം പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു. പക്ഷേ നാളിതുവരെ അവന് മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ച് നടന്നിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.