Categories: MalayalamNews

17 ഭാഷകളിൽ ഫിലിം എഡിറ്റിംഗ്..! എഡിറ്റർ ശ്രീകർ പ്രസാദ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ..!

നായകനേയും സംവിധായകനേയും എഴുത്തുക്കാരനേയുമെല്ലാം നോക്കി പ്രേക്ഷകർ സിനിമ കാണുവാൻ കയറിയിരുന്ന കാലമെല്ലാം ഇപ്പോൾ മാറിയിരിക്കുകയാണ്. ടെക്‌നിക്കൽ വിഭാഗത്തിനും പ്രേക്ഷകർ ഇന്ന് കൊടുക്കുന്ന പിന്തുണ വളരെ വലുതാണ്. അത്തരത്തിൽ ഒന്നാണ് എഡിറ്റിംഗ്. ഒരു സിനിമ രണ്ടു രണ്ടര മണിക്കൂർ യാതൊരു മുഷിപ്പുമില്ലാതെ കണ്ടിരിക്കുവാൻ തക്കവണ്ണം എഡിറ്റ് ചെയ്‌ത്‌ എടുക്കുന്ന ഓരോ എഡിറ്ററും ഒരു തികഞ്ഞ കലാകാരൻ തന്നെയാണ്. മലയാളിക്ക് അങ്ങനെ ഏറെ സുപരിചിതമായ ഒരു പേരാണ് ശ്രീകാർ പ്രസാദ്. ആ പേര് പെട്ടെന്ന് ഓർമയിലേക്ക് വന്നില്ലെങ്കിലും അദ്ദേഹം ചെയ്‌ത ചിത്രങ്ങളെ കുറിച്ച് പറഞ്ഞാൽ തന്നെ ആ പ്രതിഭയുടെ മാറ്റ് നമുക്ക് അറിയുവാൻ സാധിക്കും.

യോദ്ധ, നിർണയം, വാനപ്രസ്ഥം, അലൈപായുതേ, ദിൽ ചാഹ്താ ഹേയ്, കന്നത്തിൽ മുത്തമിട്ടാൽ, ഒക്കഡു, ആയുധ എഴുത്ത്, നവരസ, അനന്തഭദ്രം, ഗുരു, ബില്ല, ഫിറാഖ്, പഴശിരാജ, തൽവാർ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തുപ്പാക്കി, കത്തി തുടങ്ങിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹം എഡിറ്റിംഗ് നടത്തിയിട്ടുള്ളത്. ഏഴ് നാഷണൽ അവാർഡുകളും ഒരു സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും കേരള സർക്കാരിന്റെ അഞ്ച് സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള ശ്രീകർ പ്രസാദിനെ തേടി മറ്റൊരു പുരസ്കാരവും എത്തിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡിന് തൊട്ടു താഴെ നിൽക്കുന്ന ലിംകാ ബുക്ക് റെക്കോർഡ്‌സിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമധികം ഭാഷകളിൽ സിനിമകൾ എഡിറ്റിംഗ് നടത്തിയതിനാണ് അദ്ദേഹത്തിന് റെക്കോർഡ് ബുക്കിൽ ഇടം ലഭിച്ചത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ആസ്സാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാത്തി, സിംഹളീസ്, കാർബി, മിഷിങ്, ബോഡോ, പാങ്‌ചെമ്പ എന്നിങ്ങനെ 17 ഭാഷകളിലാണ് ശ്രീകർ പ്രസാദ് സിനിമകൾ എഡിറ്റ് ചെയ്‌തിട്ടുള്ളത്‌. ദർബാർ, പ്രതി പൂവൻകോഴി, സാഹോ തുടങ്ങിയ ചിത്രങ്ങളാണ് ഈ അടുത്ത് അദ്ദേഹം എഡിറ്റിംഗ് നടത്തിയത്. രാജമൗലി ചിത്രം RRR, ഇന്ത്യൻ 2, പൊന്നിയിൻ സെൽവം, ആടുജീവിതം എന്നിവയാണ് ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗിൽ ഇനി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുവാൻ ഒരുങ്ങുന്ന ചിത്രങ്ങൾ.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago