ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കേരളത്തിന് അഭിമാനമായുര്‍ത്തി ഈമയൗ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സ്വന്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്.
40 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ലാറിസ യിലെ അഭിനയത്തിന് അനസ്താസൃ പുറ്റ്സോവിറ്റയാണ് മികച്ച നടി.
പതിനഞ്ച് സിനിമകള്‍ മാറ്റുരച്ച മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്കാര നിര്‍ണ്ണയം.
മലയാളത്തില്‍ നിന്ന് ഇ.മ. യൗനൊപ്പം ജയരാജിന്റെ ഭയാനകവും മത്സരിച്ചിരുന്നു. ഒമ്പത് ദിവസങ്ങളായി നടന്ന ചലച്ചിത്രമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചു