പാർവ്വതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിൽ പാർവതിയുടെ അച്ഛനായി വേഷമിട്ടത് സിദ്ദിഖ് ആയിരുന്നു.പല്ലവി എന്ന കഥാപാത്രത്തിനുവേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം തന്നെ ഞെട്ടിച്ചെന്ന് സിദ്ദിഖ് ഇപ്പോൾ തുറന്നു പറയുകയാണ്.പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്പോൾ അഭിനയത്തോടുള്ള അവരുടെ ആ ഡെഡിക്കേഷന് വളരെ വലുതാണെന്നും സിദ്ധിഖ് പറഞ്ഞു.ചിത്രത്തിലെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ തന്റെ മകളുടെ മുഖമായിരുന്നു മനസ്സിൽ എന്നും സിദ്ദീഖ് പറഞ്ഞു.
ലോകത്ത് ഒരു മകൾക്കും ഈ അവസ്ഥ വരുത്തരുത് എന്നതായിരുന്നു സിദ്ദിഖിന്റെ പ്രാർത്ഥന.പാർവതിയുടെ ഈ പ്രായത്തിൽ താൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയിട്ടില്ല എന്നും ഈ പ്രായത്തിൽ ഇത്രയും ഡെഡിക്കേഷൻ ഉള്ള നടി പാർവതി മാത്രമേ കാണുകയുള്ളൂ എന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.മനു അശോകന് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.