എന്ജോയ് എന്‍ജാമിക്ക് കവര്‍ ഗാനവുമായി ജുവല്‍ മേരി. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. യൂട്യൂബ് ചാനലിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ജുവല്‍ കവര്‍ പതിപ്പൊരുക്കിയത്. തന്റെ ആദ്യ കവര്‍ ഗാനമാണിതെന്നും ഇത്തരമൊരു വ്യത്യസ്ത ഗാനം സൃഷ്ടിച്ച ധീയോടും അറിവിനോടും സ്നേഹം അറിയിക്കുന്നു എന്നും പാട്ട് പങ്കുവെച്ച് ജുവല്‍ കുറിച്ചു.
‘കാലത്തിനപ്പുറം നിലനില്‍ക്കുന്ന ഗാനമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഗാനം നിര്‍മ്മിക്കാന്‍ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു’ എന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ സമയത്തിനകം താരത്തിന്റെ പാട്ട് വിഡിയോ വൈറലായി. ഗായിക ജുവല്‍ ആണെന്നറിഞ്ഞപ്പോള്‍ പലരും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. സംഗീതസംവിധായകന് കൈലാസ് മേനോന് ഉള്‍പ്പടെയുളള പ്രമുഖര്‍ താരത്തെ പ്രശംസിച്ചിട്ടുണ്ട്. ജുവലിന്റെ ഒപ്പം പാടിയിരിക്കുന്നത് അര്ജുന് ഉണ്ണികൃഷ്ണനാണ്.
ഈ പാട്ട് പാടിയത് ആരാണെന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു. എന്നാലും ഇവളിതെങ്ങനെ എന്ന തരത്തിലുളള പല കമന്റുകളും എത്തി. ഞാന്‍ തന്നെയാണു മൊതലാളി’ എന്നാണ് പ്രതികരണങ്ങള്‍ക്കു നന്ദി പറഞ്ഞ് ജുവല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ജുവല്‍ പറഞ്ഞു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെയാണ് ജുവല്‍ ശ്രദ്ധേയയായത്. സലിം അഹമ്മദിന്റെ പത്തേമാരിയിലൂടെ സിനിമയിലേക്കുമെത്തി.