ആസിഫ് അലി നായകനാകുന്ന കേട്ട്യോളാണ് എന്റെ മാലാഖയിലെ ‘എന്നാ ഉണ്ട്രാ ഊവ്വേ കേട്ടോ’ ഗാനം പുറത്തിറങ്ങി. നിസാം ബഷീർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രം ബ്രദേഴ്സ് ഡേക്ക് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്നിരുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പക്കാ എന്റർടൈനരാണ് ചിത്രം. ഹൈറേഞ്ച് സ്പെഷ്യലായ കപ്പയും പാനിയും പഴവുമെല്ലാം ഈ ഗാനത്തിൽ കൊതിയൂറുന്ന രൂപത്തിൽ ചേർത്തിട്ടുമുണ്ട്. ഈ മാസം ചിത്രം തീയറ്ററുകളിൽ എത്തും.