റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.
ചിത്രം റിലീസിന് മുന്നേ മുടക്ക് മുതൽ തിരിച്ച് പിടിക്കുന്നു. മലയാളസിനിമ ചരിത്രത്തിൽ ഇന്നോളമുള്ള ഏറ്റവും വലിയ തുകക്ക് കായംകുളം കൊച്ചുണ്ണിയുടെ ഓൾ ഇന്ത്യ തീയട്രിക്കൽ, വീഡിയോ, ഓഡിയോ റൈറ്റ്സ് Eros Now സ്വന്തമാക്കിയിരിക്കുകയാണ്. പാസ്സീവ് ഫിലിംസാണ് ഇന്റർനാഷണൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയെന്ന മാസ്സ് കാമിയോ റോളിൽ ലാലേട്ടനുമെത്തുന്നുണ്ട്.