നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ കഥാപാത്രമാണ് എസ്തറിന് ബ്രേക്ക് നൽകിയത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് എസ്തർ എത്തിയത്. ദൃശ്യം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോഴും ആ കഥാപാത്രം എസ്തറിന്റെ കൈയിൽ ഭദ്രമായിരുന്നു. ബാലതരത്തിൽ നിന്ന് നായിക ആകാനുള്ള തയ്യാറെടുപ്പിലാണ് എസ്തറിപ്പോൾ.
വിശേഷങ്ങൾ പങ്കുവച്ചു സോഷ്യൽ മീഡിയയിലും സജീവമാണ് എസ്തർ. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ എസ്തർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
വൈറ്റ് ഡ്രെസ്സിൽ ആർഷനീയമായ ലുക്കിലാണ് എസ്തർ എത്തിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ റിസ്വാനാണ് താരത്തിന്റെ വ്യത്യസ്തമായ ലുക്കിന് പിന്നിൽ. നിരവധിപേർ ചിത്രം ഏറ്റെടുത്ത് രംഗത്തെത്തി.
View this post on Instagram