ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. എസ്തറിന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. ചിത്രങ്ങൾ കാണാം